April 27, 2024

വീടും നിർമ്മാണ സാമഗ്രികളും നശിച്ച ചെറുകിട കരാറുകാരനെ സി.ഡബ്ല്യം.എസ് .എ സഹായിച്ചു.

0
കൽപ്പറ്റ: വീടും നിർമ്മാണ സാമഗ്രികളും നശിച്ച ചെറുകിട കരാറുകാരനെ സി.ഡബ്ല്യം.എസ് .എ സഹായിച്ചു.

പുത്തുമല ദുരന്തത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട ചെറുകിട കരാറുകാരനായ മുക്കംപറമ്പത്ത് സലീമിനാണ് കരാറുകാരുടെ സംഘടനയായ സി ഡബ്ല്യു ആന്റ് എസ് എ മേപ്പാടി യൂണിറ്റ് ധനസഹായം കൈമാറിയത്. കാപ്പംകൊല്ലി മദ്രസഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സുബ്രമണ്യൻ ചെക്ക് കൈമാറി. ഒരു ലക്ഷം രൂപയാണ് സലിമിന് നൽകിയത്. ദുരന്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് പറമ്പത്ത് സലീമിന് നേരിട്ടത്. പച്ചക്കാട് പ്രദേശത്ത് സലീം നിർമാണപ്രവൃത്തി നടത്തി വരുന്നതിനിടെ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്നു. ഇതോടെ സലീമിന്റെ സാധനസാമഗ്രികളെല്ലാം നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് സംഘടന ധന സഹായം കൈമാറാൻ തീരുമാനിച്ചത്. പി.യു സലീം ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.ടി ഇബ്രഹീം, മുഹമ്മദ് കുട്ടി, കോയിക്കൽ ബീരാൻ , പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *