April 26, 2026

പുത്തുമല :കാണാതായവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുമെന്ന് സബ് കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ

പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ അനുകൂല്യം ലഭ്യമാക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടികള്‍ ഇവിടെയും പരിഗണിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. കാണാതായവരുടെ കുടുംബങ്ങളുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് നിലവില്‍ ഔദ്യോഗിക തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ തിരച്ചില്‍ ആവശ്യപ്പെട്ടാല്‍ വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശികമായി തിരച്ചില്‍ നടത്തുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *