April 25, 2026

കാരുണ്യ റസ്ക്യു ടീമിന് മോട്ടോർ നൽകി

0
20190828_164330.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വാളാട്: പുത്തൂർ കാരുണ്യ റസ്ക്യു ടീമിന് പ്രവാസി മലയാളിയുടെ കൈതാങ്ങ്. പ്രവാസിയായ വാളാട് പൂവത്തിങ്കൽ ഷിബു ചെളിയടക്കം  വലിച്ചു തള്ളുന്ന മോട്ടോർ കാരുണ്യ റസ്ക്യുടീമിന് വാങ്ങിച്ചു നൽകി.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവന പ്രവർത്തനങ്ങളാണ് കുറച്ചു വർഷങ്ങളായി റസ്ക്യു ടീം നടത്തി വരുന്നത്.ദുരന്ത ഭൂമിയായ പുത്തുമലയിലെ തിരച്ചിലിലും സജീവമായി പങ്കെടുത്തിരുന്നു.രക്ഷാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തത് ഇവരുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.സ്വകാര്യ  വ്യക്തികളുടെ കൊട്ടത്തോണിയും ടീം അംഗങ്ങളുടെ കിണറുകളിലെ പമ്പുസെറ്റുകളും മറ്റുമാണ് ഇവർ ഉപയോഗിച്ചു വരുന്നത്.ഇതറിഞ്ഞാണ് ഷിബു ഇവർക്ക് മോട്ടോർ വാങ്ങിച്ച് സൗജന്യമായി നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *