May 8, 2024

ഭാരതിയമ്മയുടെ ‘വേഷങ്ങൾ’ പ്രകാശനം 30-ന്

0
Img 20190828 Wa0050.jpg
കൽപ്പറ്റ: ജീവിത വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങളെ സംരക്ഷിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജിലെ കുടുംബാംഗമായ മീനങ്ങാടി തൊണ്ടുപാളിയിൽ ഭാരതിയമ്മയുടെ പുസ്തകം ' വേഷങ്ങൾ ജീവിതം. കവിത ' പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്യും. രണ്ടര വർഷമായി പീസ് വില്ലേജിൽ താമസിക്കുന്ന ഭാരതിയമ്മയുടെ ജീവിതാനുഭവങ്ങളും കവിതകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. യുവ ചിത്രകാരി ഫാതിമ സഹ്റ ബതൂലാണ് വര. ഒറ്റപ്പെട്ടു പോയ തെരുവ് ജീവിതങ്ങളെ പുനരധിവസിപ്പിക്കുന്ന ഇത്തരമൊരു സ്ഥാപനത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അപൂർവ സാഹിത്യ കൃതിയാണ് ഭാരതിയമ്മമ യുടെ വേഷങ്ങൾ. 
മറ്റന്നാൾ 
 ((30.08.19) വൈകുന്നേരം 4.30 നു പിണങ്ങോട് പുഴക്കരയിലുള്ള പീസ് വില്ലേജിൽ നടക്കുന്ന പരിപാടിയിൽ  സി.കെ ശശീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. ശ്രീജ നെയ്യാറ്റിൻകര, മുഫീദ തസ്നി, പി.എം നാസർ, ഡോ. മുനീർ മുഹമ്മദ് റഫീഖ്, ടി.മുജീബ്, മുഹമ്മദ് ശമീം, ഭാരതിയമ്മ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *