സ്പാർക് 2K19- ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : ശാസ്ത്രോത്സവം – സ്പാർക് 2K19 കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ വയനാട് സഹോദയ പ്രസിഡന്റ് ശ്രീമതി. സീറ്റ ജോസ് ഉദ്ഘാടനം ചെയ്തു.
യുവ മനസുകളിൽ ജ്വലിക്കുന്ന ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുന്ന ശാസ്ത്ര , ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേഖലകളിൽ നിപുണരായ വയനാട്ടിലെ 28 CBSE
സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന സ്പാർക് 2K19 നാളെയും തുടരും.
ശിലായുഗത്തിൽ ജ്വലിച്ച അഗ്നിയിൽ നിന്നുയർന്ന അന്വേഷണ ത്വര ചന്ദ്രയാനോളം വളർന്നു നിൽക്കുമ്പോൾ മഹാന്മാരായ ശാസ്ത്ര പ്രതിഭകൾ അലങ്കരിച്ച സിംഹാസനങ്ങൾ കയ്യടക്കാനും അതോടൊപ്പം അപ്രതീക്ഷിത ദുരന്തങ്ങളിൽ പ്രകൃതിയുടെയും മാനവരാശിയുടെയും സംരക്ഷകരാകാനും യുവ തലമുറക്ക് ആകട്ടെ എന്ന് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് കെ ജെ , വയനാട് സഹോദയ പ്രസിഡന്റ് ശ്രീമതി. സീറ്റ ജോസ് എന്നിവർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ക്രിസ്റ്റിന എസ് സി വി , വൈസ് പ്രിൻസിപ്പാൾ ശ്രീ . പി യൂ ജോസഫ് , സഹോദയ സെക്രട്ടറി ശ്രീമതി. ദീപ ഉത്തപ്പ , ട്രഷറർ ശ്രീമതി . രേഖ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ബഹു . സിസ്റ്റർ ക്രിസ്റ്റിന എസ് സി വി സ്വാഗതവും സ്കൂൾ ലീഡർ മിഷേൽ സജി നന്ദിയും പറഞ്ഞു. വിവിധ സ്കൂൾ മാനേജർമാർ പ്രിൻസിപ്പൾമാർ അധ്യാപകർ രക്ഷകർത്താക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.





Leave a Reply