November 8, 2026

സെപ്റ്റംബർ 2 കർഷക അവകാശദിനമായി ആചരിക്കും : അഖിലേന്ത്യ കിസാൻസഭ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാലവർഷകെടുതിയിൽ പാടേ തകർന്ന കാർഷികമേഖല കടക്കെണിയിൽപെട്ട് ഉഴലുന്ന കർഷകരുടെ സങ്കടമാണ് ജില്ലയിൽ മുഴങ്ങുന്നത്. കാലവർഷകെടുതിയിൽ കൃഷി നശിപ്പിച്ച കർഷകർക്കുള്ള കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാര തുക പോലും ഇനിയും കൊടുത്തു തീർത്തിട്ടില്ല. സർഫാസിനിയമത്തിന്റെ ദുരുപയോഗം ബാങ്കുകൾ വ്യാപകമായി വയനാട് ജില്ലയിൽ നടപ്പിലാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മൊറോട്ടോറിയം പ്രഖ്യാപനം പ്രഹസനമാക്കുകയാക്കുയാണ്. സമ്പദ്ഘടനയെ അട്ടിമറിച്ച് കാർഷീകമേഖലയോടും കർഷകരോടും
 സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 2 ന് കർഷക അവകാശദിനമായി ആചരിക്കുവാൻ അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലൂക്ക് കമ്മറ്റി തീരുമാനിച്ചു .. മാനന്തവാടി ഗാന്ധി പാർക്കിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുയോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനംചെയ്യും. യോഗത്തിൽ കെ.യു.പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ജോണി മറ്റത്തിലാനി, കെ.പി.വിജയൻ, എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *