August 12, 2026

ദുരിത സമയത്ത് സഹജീവികളോട് കരുണ കാട്ടിയവരെ രാഹുൽ ഗാന്ധി എം.പി. ആദരിച്ചു.

0
IMG-20190829-WA0214.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുക്കം:തന്റെ സ്വന്തം ഒരേക്കർ ഭൂമി ദുരിതബാധിതർക്കായി നൽകാനുള്ള സമ്മതപത്രം  എം സി യൂസഫ് രാഹുൽ ഗാന്ധിയെ ഏൽപ്പിച്ചു. ദുരന്തനിവാരണത്തിന് തന്റെ  വള്ളം വിട്ടുകൊടുത്ത സി കെ പ്രവിയെ  രാഹുൽഗാന്ധി ആദരിച്ചു. 

പ്രളയ ദുരന്ത പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഏഷ്യ-പസഫിക് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് പങ്കെടുക്കാൻ പോയി ബാങ്കോങ്കിൽ വെച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിനിമാലിനെ  ആദരിച്ചു.
 കോൺഗ്രസിന്റെ ധീരരക്തസാക്ഷികൾ ശരത്ത്  ലാലിൻറെയും കൃപേഷിന്റെയും  കുടുംബത്തിന് വേണ്ടി സമാഹരിച്ച 15 ലക്ഷം രൂപ ശരത്ത്  ലാലിന്റ  അച്ഛൻ പി കെ സത്യനാരായണനും  അച്ഛനും , കൃപേഷിന്റ അച്ഛൻ കൃഷ്‌ണൻ എന്നിവർക്ക്   കെ സി വേണുഗോപാൽ കൈമാറി.
      
     തീരദേശത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികൾ നിലമ്പൂരിലെ കവളപ്പാറയിലും  വയനാട്ടിലെ പത്തുമലയിലും  സേവനം നടത്തിയവർ  ഉൾപ്പെടെ മുക്കത്തെ എന്റെ മുക്കം , വോപ്പ നോർത്ത് കാരശ്ശേരി , എം സി കുമാര നെല്ലൂർ , ദളിത്  വോയിസ് മുരിങ്ങംപുറായി , വൈറ്റ് ഗാർഡ് മുക്കം കാരശേരി മേഖല , മുക്കം മേഖല വിഖായ , പ്രിയദർശിനി മുതുപറമ്പു എന്നിവരെ ചടങ്ങിൽ ആദരിച്ചു . ദുരിതാശ്വാസ പ്രവർത്തനത്തിന്റ പ്രതീകമായ നൗഷാദ് കൊച്ചിയെ രാഹുൽഗാന്ധി ആദരിച്ചു.അഡ്വ .ടി .സിദ്ധീഖ് ,അധ്യക്ഷത വഹിച്ചു , കെസി .വേണുഗോപാൽ ,മുകുൾ വാസ്‌നിക് ,പിസി .വിഷ്ണുനാഥ് ,കെ.എം .അഭിജിത്ത്, . എൻ.സുബ്രമണ്യൻ ,എ. പി .അനിൽകുമാർ ,പി.എം..നിയാസ് ,കെ.സി .അബു,, കെ.പി.ബാബു ,ഉമേശൻ ,സിപി .ചെറിയമുഹമ്മദ്‌ ,സി കെ .കാസിം ,വി.ടി.. നിഹാൽ ,ഇ.എം..ജയപ്രകാശ് ,ചോലക്കൽ രാജേന്ദ്രൻ ,അബ്ദുറഹിമാൻ എടഗുനി ,എൻ.കെ. .അബ്ദുറഹിമാൻ ,സി.ജെ..ആന്റണി ,എം.ടി .അഷ്‌റഫ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *