April 16, 2024

പരിഷത്തിന്റെ കൈത്താങ്ങിൽ ഗോത്ര ജനത സ്വന്തം ഭൂമിയിൽ വിത്ത് വിതച്ചു.

0
Img 20190831 Wa0350.jpg
പനമരം: 
സാമ്പത്തിക പരാധീനത നിമിത്തം കൃഷിയിറക്കാൻ കഴിയാതെ നിരവധി വർഷങ്ങളോളം തരിശായി കിടന്ന പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ വയലിൽ കൃഷിയിറക്കാൻ കഴിഞ്ഞ ആഹ്ളാദത്തിലാണ് വയലിന്റെ ഉടമകളായ ആദിവാസി വിഭാഗത്തിൽ പെട്ട ജനങ്ങൾ.  ആദിവാസികളിൽ ഏറ്റവും പിന്നോക്കമായ പണിയ വിഭാഗത്തിന്റെ  ഉടമസ്ഥതതിയിലാണ് 13 ഏക്കർ വരുന്ന പാടശേഖരം. 
കേരള ശസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന സഹായമാണ് കോളനി നിവാസികൾക്ക് കൃഷി ഇറക്കാൻ പ്രചോദനമായത്.
ഇവരുടെ വയലിനോട് ചേർന്നു കിടക്കുന്ന വാകയാട് പാടശേഖര സമിതിയ്ക്കും പ്രളയത്തിൽ വിതച്ച വിത്ത് നഷ്ടമായിരുന്നു .
വയൽ വീണ്ടും ഉഴുതു കൃഷിയോഗ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം അവർക്കും പരിഷത്ത് നൽകുകയുണ്ടായി.
എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും  ആവശ്യമായ സാങ്കേതിക സഹായങ്ങൾ  നൽകുന്നുണ്ട്. 
മാതോത്ത് പൊയിൽ വയൽക്കരയിൽ സംഘടിപ്പിച്ച വേദിയിൽ നടത്തിയ ആദിവാസി കലാരൂപങ്ങളുടെ അകമ്പടിയോടെ  മാനന്തവാടി എം എൽ എ,  ഒ ആർ കേളു വിതയുൽസവം ഉത്ഘാടനം ചെയ്തു. പനമരം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈ: പ്രസി. ടി.മോഹനൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി കെ.രാധൻ, സംസ്ഥാന സെക്രട്ടറി വിനോദ്, സുമ വിഷ്ണുദാസ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയരക്ടർ ആർ മണികണ്ഠൻ കൃഷി ഓഫീസർ ജയരാജൻ പരിഷത്ത് ജില്ലാ സെക്രട്ടറി എംകെ.ദേവസ്യ, ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, യുവ സമിതി സെക്രട്ടറി  മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. 
സംഘാടക സമിതി കൺവീനർ എം.കെ. മോഹനൻ സ്വാഗതവും, പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *