കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാലിന് വയനാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഡിസംബർ നാലിന് വയനാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കേരളത്തിലെ വിവിധ സഹകരണ പെൻഷൻകാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന  സമരത്തിനൊപ്പം  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന്  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സഹകരണ ജീവനക്കാർക്ക് നൽകുന്ന നിരക്കിൽ ക്ഷാമബത്ത അനുവദിക്കുക,
1- 4- 1999 ന്റെ ശമ്പള പരിഷ്ക്കരണത്തിനു മുമ്പ് പെൻഷൻ പറ്റിയവർക്ക് വെയി
റ്റേജ് അനുവദിക്കുക,
സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ സമയത്ത് പെൻഷനും
പരിഷ്ക്കരിക്കുക,.
പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ രണ്ട് പ്രതിനിധികളെ ഉൾപ്പെടു
ത്തുക,
ആരോഗ്യ ഇൻഷുറൻസ് പദ്ധതി ബാധകമാക്കുക,
മെഡിക്കൽ അലവൻസ് 3,000/- രൂപയായി വർദ്ധിപ്പിക്കുക,
എല്ലാ സഹകരണ പെൻഷൻകാർക്കും ബാധകമാകുന്ന ഏകീകൃത പെൻഷൻ
നിയമം നടപ്പിലാക്കുക,
പെൻഷൻ ബോർഡിന്റെ ഭരണ ചിലവ് സർക്കാർ വഹിക്കുക,
പരിയാരം മെഡിക്കൽ കോളേജിന് പെൻഷൻ ബോർഡ് നൽകിയ 1 കോടി രൂപ
തിരിച്ചു നൽകുക,
സഹകരണ സമുച്ഛയത്തിന് പെൻഷൻ ബോർഡിന് സ്ഥിരം ഓഫീസ് സൗകര്യം
കൊടുക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയ 2 കോടി രൂപ ഓഫീസ് കൊടുക്കാത്ത
സാഹചര്യത്തിൽ പെൻഷൻ ബോർഡിന് തിരിച്ചു നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തുന്നത്. 
    
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *