April 19, 2026

ഗഗാറിനെതിരെ ഗുരുതര ആരോപണം:സി.പി.എം മറുപടി പറയണമെന്ന് യുഡിഎഫ്

0
IMG-20191202-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
സി.പി. എം ജില്ലാസെക്രട്ടറി പി. ഗഗാറിനെതിരെ ഗുരുതര ആരോപണം. സംഭവത്തിൽ സിപിഐഎം മറുപടി പറയണമെന്ന് യുഡിഎഫ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പി. ഗഗാറിനെതിരെ ഉയർന്നുവന്ന ആരോപണം ആദ്യം ആരും വിശ്വാസത്തിൽ എടുത്തിരുന്നില്ല. എന്നാൽ പിന്നീട് പരാതിക്കാരനെ ആക്രമിക്കുകയും  യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം നടന്നതോടെ വിഷയത്തിൽ എന്തോ മറച്ചു വെക്കാൻ ഉണ്ടെന്ന തോന്നൽ പൊതുവേ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ പാർട്ടി സെക്രട്ടറിക്കെതിരെ ഉയർന്നിട്ടുള്ള ഇത്തരം ആരോപണങ്ങളിൽ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വമാണ് തയ്യാറാക്കേണ്ടതെന്നും യുഡിഎഫ് നേതാക്കളായ പി.പി.എ കരീം, എൻ.ഡി അപ്പച്ചൻ എന്നിവർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *