ഇലക്ടറല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
.

     സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഇലക്ടറല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മണ്ഡലത്തിലെ 215 പോളിംഗ് സ്‌റ്റേഷനിലായുള്ള 215,000 വോട്ടര്‍മാരുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്. മരണം സംഭവിച്ചവര്‍, സ്ഥിര താമസം മറ്റിടങ്ങളിലേക്ക് മാറ്റിയവര്‍ എന്നിവരെ ഒഴിവാക്കി 205,000 പേരുടെ പുതിയ പട്ടികയും തയ്യാറാക്കി. മരിച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും സ്ഥലം മാറിയവരെ അതത് താമസ സ്ഥലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് വീടുകള്‍ തോറും നടത്തിയ സര്‍വ്വേ പ്രകാരമാണ് വോട്ടര്‍പ്പട്ടിക വിശകലനം ചെയ്തത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓരോ വീടുകളുടെയും ജി.പി.എസ് ലൊക്കേഷന്‍ അടയാളപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറും ശേഖരിച്ചു. ഇതിലൂടെ ഭാവിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും എസ്.എം.എസ് ആയി വോട്ടര്‍മാരെ അറിയിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

    ജില്ലയില്‍ ഇലക്ടറല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ നിയോജക മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. സര്‍വ്വേ പൂര്‍ത്തീകരിക്കാനായി പഴശ്ശിരാജ കോളേജ്, സെന്റ് മേരീസ് കോളേജ്, കൊമേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും സഹകരിച്ചു. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *