March 29, 2024

ഉളളിക്ക് തീവില: ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തി.

0
കൽപ്പറ്റ: 
     പൊതുവിപണിയില്‍ ഉളളി വില ഉയരുന്ന സാഹചര്യത്തില്‍  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും  നേതൃത്വത്തില്‍ പൊതുവിപണി പരിശോധന നടത്തി. ബത്തേരിയിലെ വിവിധ പച്ചക്കറി, പലചരക്ക്  മൊത്ത വിതരണ കേന്ദ്രങ്ങളിലും, ചില്ലറ വില്‍പ്പനശാലകളിലുമാണ് പരിശോധന നടത്തിയത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. വലിയ ഉളളി വില ഏകീകരിക്കുന്നതിനും അനാവശ്യമായി വില വര്‍ദ്ധിപ്പിക്കരുതെന്നും  വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുവിപണിയില്‍ ആവശ്യത്തിന് ഉളളി സ്റ്റോക്കുളളതായി സംഘം വിലയിരുത്തി. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍  പി.വി ജയപ്രകാശ്, ലീഗല്‍ മെട്രോളജി അസിസസ്റ്റന്റ് കണ്‍ട്രോളര്‍  അബ്ദുള്‍ ഫൈസല്‍,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ വിനു സ്റ്റാന്‍ലി , ബിനില്‍കുമാര്‍, ലീഗല്‍ മെട്രോളജി  സീനിയര്‍ ഇന്‍സ്‌പെക്ടര്‍  പി.കെ മോഹനന്‍, റിനീഷ്  എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *