തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും രണ്ട് പെന്‍ഷന്‍ പദ്ധതികളിൽ ഇപ്പോൾ അംഗങ്ങളാകാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

      അസംഘടിത തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയില്‍  (പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, ലഘുവ്യാപാരി മന്‍-ധന്‍ യോജന) ഇപ്പോള്‍ അംഗങ്ങളാകാം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി വിഭാവനം ചെയ്ത പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ പെന്‍ഷന്‍ പദ്ധതിയില്‍ 60 വയസ്സിന് ശേഷം  പ്രതിമാസം കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ലഭിക്കും.  തൊഴിലാളി മരണപ്പെട്ടാല്‍ പെന്‍ഷന്‍ തുകയുടെ 50% കുടുംബ പെന്‍ഷനായും ലഭിക്കും. 18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കേഴ്‌സ്, വഴിവാണിഭക്കാര്‍, തയ്യല്‍ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാം.  55 രൂപ മുതല്‍ 200 രൂപ വരെ പ്രായത്തിനനുസരിച്ച് പ്രതിമാസ വരിസംഖ്യ അടയ്ക്കണം.  ആനുപാതികമായ തുക കേന്ദ്ര സര്‍ക്കാരും പ്രതിമാസ വിഹിതമായി അടയ്ക്കും.

ഒന്നരക്കോടി വിറ്റുവരവുളള ചെറുകിട വ്യാപാരികള്‍, ഷോപ്പ് ഉടമകള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, അരിമില്ലുടമകള്‍, ഓയില്‍ മില്ല് ഉടമകള്‍, വര്‍ക്ക്‌ഷോപ്പ് ഉടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍/റെസ്റ്റോറന്റ് ഉടമകള്‍, മറ്റു വ്യാപാരികള്‍ക്കും ലഘുവ്യാപാരി മന്‍-ധന്‍ യോജന പദ്ധതിയില്‍ അംഗമാകാം.പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് കാര്യാലയങ്ങള്‍, എല്‍.ഐ.സി ശാഖകള്‍, ഇ.പി.എഫ്, ഇ.എസ്.ഐ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. 

    പദ്ധതികളുടെ പ്രചാരണത്തിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, എല്‍.ഐ.സി ബ്രാഞ്ച് മാനേജര്‍, ജില്ലാ അക്ഷയ കോ-ഓര്‍ഡിനേറ്റര്‍, എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍,  ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് പദ്ധതി വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് <thttps//maandhan.in/vyapari> സന്ദര്‍ശിക്കുക. ഫോണ്‍. 18002676888. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *