April 25, 2024

മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ്; പരാതികൾ റവന്യൂ അധികാരികൾ നേരിട്ടെത്തി പരിശോധിക്കണം

0
Img 20191204 Wa0145.jpg
മാനന്തവാടി:
മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ്
വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്യുന്നുണ്ടെന്നും
എന്നാൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പരാതികൾ അറിയുന്നതിന് റവന്യു അധികാരികൾ നേരിട്ടന്വേഷിക്കണമെന്നും വ്യാപാരി വ്യവസായി സമിതി പത്ര സമ്മേളനത്തിൽ ആവശ്യപെട്ടു.
എയർപോർട്ട് റോഡ് വരുന്നത് നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്, വ്യാപാരി സമൂഹം
 വികസനത്തിന്  സർവ്വ പിന്തുണയുമേകും, നിർദ്ധിഷ്ട എയർ പോർട്ട് റോഡിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നേ, എയർ പോർട്ട് റോഡിന്റെ വരവിൽ ആശങ്കയുണ്ട്. ഏറ്റവും കൂടുതൽ ആശങ്കയുള്ളതും ഏറ്റവുമധികം ബാധിക്കുന്നതും വ്യാപാരികളെയാണ്. മാനന്തവാടി ഗാന്ധി പാർക്കാണ് സീറോ പോയിന്റായി കണക്കാക്കിയിട്ടുള്ളത്.മാനന്തവാടി ടൗൺ മുതൽ 24 മീറ്റർ വീതിയിൽ റോഡ് വരുമ്പോൾ വ്യാപാര സ്ഥാപനങ്ങളടക്കം നിരവധി ഒഴിപ്പിക്കലുകൾ ആവശ്യമായി വരും എന്നാൽ മാനന്തവാടി പട്ടണമടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിൽ 15 മീറ്ററാക്കി കുറക്കുകയാണെങ്കിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം തടസപ്പെടില്ല ,തവിഞ്ഞാൽ പഞ്ചായത്തിൽ എസ് വളവ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം വലത് വശം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ കുടിയൊഴിപ്പിക്കലുകളില്ലാതെ നാലുവരിപ്പാത നിർമ്മിക്കാനാകും.
മാനന്തവാടി ഗാന്ധി പാർക്ക് സീറോ പോയിന്റായി കണക്കാക്കാതെ ടൗണിനു പുറത്ത് എരുമത്തെരുവ് സീറോ പോയിന്റായി കണക്കാക്കി ഗാന്ധി പാർക്ക് വരെയുള്ള ഒരു കിലോമീറ്റർ റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാവുന്നതാണ്. എയർപോർട്ട് റോഡ് പ്രവർത്തികൾ അടിയന്തിരമായി ആരംഭിക്കുകയും പൊതു ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും വേണം. റവന്യൂ അധികൃതർ നേരിട്ട് സ്ഥലത്തെത്തി പരാതികൾ കേൾക്കുവാൻ തയ്യാറാകണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കെ പി ശ്രീധരൻ, ടി സുരേന്ദ്രൻ ,എം ആർ സുരേഷ്, പി അബ്ദുൾ മുത്തലിബ് ,കെ നജ്മുദ്ധീൻ കെ ഇല്യാസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *