മാനന്തവാടി മട്ടന്നൂർ റോഡ് : വ്യാപാരികളുടെയും സംരംഭകരുടെയും സമര കൺവെൻഷൻ തിങ്കളാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: : വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  "ഞങ്ങൾക്കും ജീവിക്കണം ദ്രോഹിക്കരുത് " എന്ന മുദ്രാവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ  ഡിസംബർ 9ന് തിങ്കൾ രാവിലെ 10 മണിക്ക്  പ്രകടനവും സമരപ്രഖ്യാപന കൺവെൻഷനും നടത്തുമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
വ്യാപാരികളുടെ നട്ടെല്ലൊടിക്കാതെ റോഡുകൾ വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയതായി പ്രസിഡൻറ് കെ ഉസ്മാൻ അറിയിച്ചു,,
മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്ടിവിറ്റി റോഡ് അലൈൻമെൻറ് പ്രകാരം മാനന്തവാടി , കുഴിനിലം, തലപ്പുഴ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് 
സ്വയം സംരംഭകരായ വ്യാപാരികളുടെയും 
അഞ്ചും പത്തും സെൻറ് വിസ്തീർണ്ണമുള്ള പാവപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും മറ്റും പൂർണ്ണമായും ഇല്ലാതാകും .
ഇത് സമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾക്ക് തുടക്കംകുറിക്കും.
എല്ലാ വിമാനത്താവളങ്ങളുടെ അടുത്തും ടൗണുകൾ നിലവിലുണ്ട്..
കണ്ണൂർ എയർപോർട്ടിന് വേണ്ടി മാത്രം മാനന്തവാടിയും തലപ്പുഴയും മറ്റ് ചെറിയ ടൗണുകളും ഇല്ലാതാക്കുന്നത് വൻകിട കോർപ്പറേറ്റ് മുതലാളിമാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ വേണ്ടിയാണ് .
അതിന് എതിരെവ്യാപാര സമൂഹം ഒറ്റക്കെട്ടായി സമാന ചിന്താഗതിക്കാരെ ഒരുമിച്ചുകൂട്ടുകയും കോർപ്പറേറ്റ് താൽപര്യങ്ങളെ നഖശിഖാന്തം എതിർത്ത് പാവപ്പെട്ട വ്യാപാരികളെയും കർഷകരെയും സംരംക്ഷിക്കാൻ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു 
12മീറ്ററിൽ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിച്ച് ഈ റൂട്ടിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന് വേണ്ടി സൗജന്യമായി സ്ഥലങ്ങൾ വിട്ടുനൽകാൻ വ്യാപാര സമൂഹം തയ്യാറാണ് ..ടൗണുകൾക്ക് ചുറ്റുഭാഗത്തും നിരവധി ബൈപാസ് റോഡുകൾക്ക് സാധ്യത ഉണ്ട് .നിലവിലുള്ള ബൈപ്പാസുകളെ ശാസ്ത്രീയമായി പുനക്രമീകരിച്ചാൽ ടൗണിലെത്താതെ തന്നെ ദീർഘദൂര വാഹനങ്ങൾക്കു് യാത്ര ചെയ്യാനാവും,,
ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ പഠനങ്ങൾ നടത്തി സൗകര്യപ്രദമായി 
അന്യസംസ്ഥാന പാതകളെ കണക്ട് ചെയ്തുകൊണ്ടുള്ള പുതിയ അലൈൻമെൻറ് ഉണ്ടാക്കി യാത്രാക്ലേശം ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.. ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനാവശ്യമായ റോഡുകളാണ് ഉണ്ടാവേണ്ടത് അല്ലാതെ നാലുവരിപ്പാത ടൗണിലൂടെ കൊണ്ടുവന്നു ടൗണിനെ പൂർണമായി ഇല്ലാതാക്കുകയല്ല വേണ്ടത് കോഴിക്കോട് തലശ്ശേരി കണ്ണൂർ എന്നിവിടങ്ങളിൽ വാണിജ്യ കേന്ദ്രങ്ങളുടെ പൈതൃകം നിലനിർത്തിക്കൊണ്ടാണ് വികസനം നടപ്പിലാക്കിയിട്ടുള്ളത് വയനാട്ടിലും ഇങ്ങനെ നടപ്പിലാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു…. ഡിസംബർ 9ന് തിങ്കൾ രാവിലെ 10 മണിക്ക് എരുമത്തെരുവ് ഗ്രീൻസ് പരിസരത്ത് നിന്ന് പ്രകടനമായി ടൗൺഹാളിലേക്ക് വ്യാപാരികളും കുടുംബങ്ങളും അണിനിരക്കും പ്രകടനത്തിൽ വ്യാപാരികളും ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പങ്കെടുക്കും, ടൗൺ ഹാളിൽ നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിസംസ്ഥാന പ്രസിഡൻറ് ടി നസിറുദ്ദീൻ ഉൽഘാടനം ചെയ്യും സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻറ് കെ കെ വാസുദേവൻ ,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് ജോജിൻ ടിജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ,ട്രഷറർ മണികണ്ഠൻ തുടങ്ങിയ നേതാക്കൾ സമരപ്രഖ്യാപന കൺവൻഷനിൽ പങ്കെടുക്കും….. സമര പ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിന് വേണ്ടി
9 ന് തിങ്കൾ ഉച്ചക്ക് രണ്ടുമണിവരെ മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങൾക്കു് അവധി ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, സമരപ്രഖ്യാപന കൺവെൻഷന് മുന്നോടിയായി ആറാം തിയതി വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് തലപ്പുഴയിൽ നിന്ന് മാനന്തവാടിയിലേക്ക് കാൽനട പ്രചരണ ജാഥ നടത്തും.വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടരി പി.വി മഹേഷ്, വൈസ് പ്രസിഡന്റുമാരായ എം.വി സുരേന്ദ്രൻ, സി.കെ സുജിത്, എൻ വി അനിൽകുമാർ എം.കെ ശിഹാബുദ്ദീൻ , രഞ്ജിത്ത്   എന്നിവർ സംബന്ധിച്ചു.
Tics

ജില്ലയിലെ മികച്ച നിലവാരത്തിലും മാനദണ്ഡങ്ങളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയത്തിന് മിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുന്നു. മൂന്നു വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുമായി ഒന്നു വീതം വിദ്യാലയങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയ ...
Read More
    ജില്ലയിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസും ഉദ്ഘാടനത്തിനൊരുങ്ങി. മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 ന് റവന്യൂ ...
Read More
കല്പറ്റ :-  വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോ ഗ്രൗണ്ടില്‍ ആരംഭിച്ച അലങ്കാര മത്സ്യ - വിദേശപക്ഷി പ്രദര്‍ശനത്തിന് തിരക്കേറുന്നു. അരോപൊയ്മ, സില്‍വര്‍ ...
Read More
മാനന്തവാടി പഞ്ചായത്ത് മാറി നഗരസഭ ആയിട്ടും ശുചി മുറികളുടെ ഇല്ലായ്മ പ്രതീകാത്മക ശൗചാലയ സമരവുമായി മാനന്തവാടി വികസന സമിതി. റിപ്പ്ബ്ബിക്ക് ദിനത്തിൽ നഗരസഭക്ക് മുൻപിലാണ് പ്രതീകാത്മക ശൗചാലയം ...
Read More
കൽപ്പറ്റ:    പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലയിലെ നേരിട്ടെത്തി പരാതികള്‍ സ്വീകരിച്ചു.  ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന  സംസ്ഥാന ...
Read More
ബത്തേരി: കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി മൈസൂറിലേക്ക് പുതിയ ബദല്‍ പാതകള്‍ കൊണ്ടുവന്ന് ദേശീയപാത 766 അടച്ചുപൂട്ടിക്കാനും നഞ്ചൻഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനും വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ താക്കീതായി സുല്‍ത്താന്‍ ...
Read More
മാനന്തവാടി - ബുള്ളറ്റ്    ബൈക്കിലെത്തിയ യുവാവിന്റെ മർദ്ദനത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പരിക്കേറ്റു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കൊടുവള്ളി എളേറ്റിൽ കോട്ടപ്പാറ ഷമീർ (41) നാണ് മർദ്ദനമേറ്റത്. ഇയാളെ ...
Read More
പനമരം:   ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കുളിൽ ആവിഷ്കരിച്ച നൂതന പദ്ധതികൾ ശ്രദ്ധേയമാകുന്നു. .പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആദിവാസി, ...
Read More
കൽപ്പറ്റ: മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്  പ്രത്യേക പാക്കേജ് കേ രള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും ഇത് മാവോയിസ്റ്റുകൾ ...
Read More
കൽപ്പറ്റ : കാർഷിക ജില്ലയായ വയനാട് ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *