March 29, 2024

ഡി.വൈ.എഫ്.ഐ.നേതാവിനെ പൊക്കിയ സി.ഐയുടെ കസേര തെറിച്ചു

0
.

കൽപ്പറ്റ:   ട്രാഫിക്ക് പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ ഡി.വൈ.എഫ്.ഐ.നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സി.ഐ.യുടെ കസേര തെറിച്ചു. കൽപ്പറ്റ സി.ഐ.എം.എം.അബ്ദുൾ കരീമിനെയാണ് താമരശ്ശേരിയിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. കഴിഞ്ഞ ആഗസ്ത് 28നാണ് ഇദ്ദേഹം കൽപ്പറ്റ സി.ഐ.ആയി ചുമതലയേറ്റത്ന്. മൂന്ന് മാസം തികഞ്ഞ് ദിവസങ്ങൾക്കകമാണ് മാറ്റം. സെപ്തംബറിലാണ് ഡി.വൈ.എഫ്.ഐ.ജില്ല ജോ. സെക്രട്ടറിയായ ഷംസുദ്ദീനെ ഇദ്ദേഹം അറസ്റ്റ് ചെയ്തത്.അന്ന് മുതൽ ഇദ്ദേഹം ഭരണകക്ഷിയുടെ കണ്ണിലെ കരടായി മാറിയിരുന്നു. ബത്തേരി സർവ്വജനസ്ക്കൂളിലെ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നടത്തിയ കലക്ട്രേറ്റ് മാർച്ചിനിടയിൽ സി.ഐ.യെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയിരുന്നെങ്കിലും പോലീസിന്റെ സംയോജിത ഇടപെടൽ മൂലമാണ് കൂടുതൽ അനിഷ്ട സംഭവം ഉണ്ടാവാതിരുന്നത്.മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് ഖ്യാതി നേടിയ ഇദ്ദേഹത്തിന് ഡി.ജി.പി.യുടെ ഗാർഡർ ഓഫ് ഹോണർ ഉൾപ്പെടെയുള്ള നിരവധി അംഗീകാരം ലഭിച്ചിരുന്നു. വർഷങ്ങളായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റർ വധം ഉൾപ്പെടെയുള്ള പ്രമാദമായ നിരവധി കേസുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പുറമെ മാനന്തവാടി സി.ഐ.പി.കെ. മണിക്ക് മാത്രമാണ് ജില്ലയിൽ സ്ഥലം മാറ്റമുള്ളത്.മൂന്ന് വർഷത്തോളമായി അദ്ദേഹം മാനന്തവാടിയിൽ ജോലി ചെയ്ത് വരികയാണ്. പകരം ആളെ നിയമിച്ചിട്ടുമില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *