April 25, 2024

മണ്ണിനെ അറിയാന്‍ മൊബൈല്‍ ആപ്പ്

0

മണ്ണിന്റെ പോഷക നില തിരിച്ചറിയാനും വള ശുപാര്‍ശയ്ക്കും ഇനി മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്  എന്ന ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവ് നില്‍ക്കുന്ന ഭൂമി ജി.പി.എസ് ലൊക്കേഷന്‍ വഴി ബന്ധപ്പെടും. ആപ്പില്‍ ഭൂമിയുടെ പോഷക നില ക്ലിക്ക് ചെയ്യുമ്പോള്‍ മണ്ണിലെ ഓരോ ഘടകങ്ങളും അവയുടെ അളവും ലഭിക്കും. ആവശ്യമായ വള ശുപാര്‍ശകള്‍ ജൈവവളം, രാസ വളം എന്ന് പ്രത്യേകം വേര്‍തിരിച്ച് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആപ്പ് വഴി മണ്ണ് സംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെടാനും സാധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *