September 3, 2026

പ്രതിഭകൾക്ക് പടിഞ്ഞാറത്തറ എ.യു.പി സ്കൂളിന്റെ സ്നേഹാദരം

0
IMG-20191205-WA0289.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം  എന്ന പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ ആദരിച്ചു. സ്കൂളിലെ മുൻ അധ്യാപകരായിരുന്ന  കെ ടി ശ്രീധരൻ മാസ്റ്റർ, എം ജി കമലമ്മ എന്നിവരെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും വസതിയിലെത്തി ആദരിച്ചത്. 
പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ 1984 മുതൽ 2008 വരെ കാലഘട്ടത്തിൽ അധ്യാപകനായിരുന്നു കെ ടി ശ്രീധരൻ. നിരവധി സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീധരൻ  പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൂടിയാണ്. 1969 മുതൽ 2004 വരെ    എംജി കമലമ്മ സ്കൂളിലെ  അധ്യാപികയായിരുന്നു.  1987 പ്രധാന അദ്ധ്യാപികയായിരുന്ന കമലമ്മയ്ക്ക് 2004ൽ ദേശീയ അദ്ധ്യാപകൻ അധ്യാപിക അവാർഡും ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളോടൊപ്പം  അധ്യാപകരായ പുഷ്പത്തൂർ വിനോദ്കുമാർ, ആതിര എ പി, വൈശാഖ് എ എന്നിവർ പരിപാടിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *