April 20, 2024

മനുഷ്യൻ മറ്റൊരാൾക്ക് മേൽ നടത്തുന്ന അധിനിവേശമാണ് മനുഷ്യാവകാശ ലംഘനം എന്ന് സ്പെഷ്യൽ ജഡ്ജി പി. സെയ്തലവി.

0
Img 20191210 130007.jpg
മാനന്തവാടി :  ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ബന്ധപ്പെട്ട്  എച്ച്.ആർ.സി.പി.സി.  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം,  നളന്ദ കോളേജ്  എന്നിവരുടെ സഹകരണത്തോടെ മനുഷ്യാവകാശ ദിനാചരണ സെമിനാർ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു.
 മനുഷ്യൻ മറ്റൊരാൾക്ക് മേൽ നടത്തുന്ന അധിനിവേശമാണ് മനുഷ്യാവകാശ ലംഘനമെന്ന്  മാനന്തവാടി താലൂക്ക് ലീഗൽ സർവീസ് ചെയർമാൻ പി. സെയ്തലവി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  എച്ച്.ആർ.സി.പി.സി ജില്ലാ പ്രസിഡൻറ് അജി കൊളോണിയയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് കെ. ഷബിത സ്വാഗതം ആശംസിച്ചു.  പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി കെ രാഘവനെ ചടങ്ങിൽ ആദരിച്ചു.  എച്ച്.ആർ.സി.പി.സി സംസ്ഥാന പ്രസിഡൻറ് പി.ജോൺ , റേഡിയോ പ്രോഗ്രാം ഡയറക്ടർ റിജോ കറുകപ്പള്ളി, ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി, ജോസഫ് അമ്പാട്ട് എന്നിവർ സംസാരിച്ചു. അഡ്വ. പടയൻ റഷീദ്, അഡ്വ. പി.ജെ ജോസഫ് , അഡ്വ. ജവഹർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *