May 6, 2024

വലയ സൂര്യഗ്രഹണം: മഹാ സംഗമം 26-ന്

0
Img 20191210 Wa0255.jpg
കല്‍പ്പറ്റ:
ലോകം ഉറ്റുനോക്കുന്ന ഡിസംബര്‍ 26 ലെ  വലയ സൂര്യഗ്രഹണം കാണുന്നതിനും തെറ്റായ ധാരണകള്‍ തിരുത്തുന്നതിനുമായി മഹാ സംഗമം സംഘടിപ്പിക്കുന്നതിന്  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗതസംഘ രൂപീകരണം കൽപ്പറ്റയിൽ നടന്നു.
ഡിസംബർ 26 ന് രാവിലെ 8 മുതൽ കൽപ്പറ്റ എസ് കെ എം ജെ ഗ്രൗണ്ടിൽ ആണ് സംഗമം നടക്കുക.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൌൺസിൽ ,കുടുംബശ്രീ മിഷൻ, ആസ്ട്രോ വയനാട്, ടോട്ടം റിസോഴ്സ് സെന്റർ, ജില്ലാ സയൻസ് ക്ലബ്ബ്, ശാസ്ത്ര രംഗം,  പുരോഗമന കല സാഹിത്യ സംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് യോഗം നടന്നത് .
യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.
പ്രൊഫസര്‍ തോമസ് തേവര അദ്ധ്യക്ഷത വഹിച്ചു.
സാബു ജോസ് എം.എം.ടോമി,
കെ റ്റി ശ്രീവത്സൻ
ജയ് ശ്രീകുമാർ,  എം.സുനില്‍കുമാര്‍, ഷിബു കുറുമ്പേമഠം,
രതീഷ് കെ ഏ, 
ബഷീര്‍ ആനന്ദ് ജോണ്‍, എം കെ ദേവസ്യ, സി.കെ.ദിനേശ്കുമാര്‍,ആശ പോള്‍
എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ  സി കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമ എന്നിവര്‍ രക്ഷാധികാരികൾ ആയി സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികൾ :
*ചെയർമാൻ*
ശ്രീമതി സനിത ജഗദീഷ്  –  മുനിസിപ്പൽ ചെയർ പേർസൺ
*വൈസ് ചെയര്‍മാന്‍മാർ*
പി കെ ബാബുരാജ് 
പി സാജിത
എം സുനിൽകുമാർ 
*ജനറൽ കൺവീനർ* 
കെ.ടി.ശ്രീവത്സന്‍ 
*കൺവീനർമാർ* 
ജയ് ശ്രീകുമാർ വി 
ജയരാജൻ സി 
ശ്രീകാന്ത് എം പി 
ട്രഷറർ 
ഏ  കെ രാജേഷ് 
പി കെ ബാബുരാജ്  സ്വാഗതവും പി വി നിതിന്‍ നന്ദിയും അര്‍പ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *