May 9, 2026

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
..
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ നടന്ന ദിനാചരണം പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഫരീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ.മോഹനദാസ് അധ്യക്ഷത വഹിച്ചു. കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് അഡ്വ. വേണുഗോപാല്‍ ''മനുഷ്യാവകാശം യുവതലമുറയുടെ പങ്ക് ''എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. സൂപ്രണ്ട് വി.സി.സത്യന്‍ , ഡോ. മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *