April 26, 2024

നീലമലകൾ സാക്ഷി: ചരിത്ര നോവൽ പ്രകാശനം 15ന്

0
കൽപ്പറ്റ:
വയനാടിന്റെ ചരിത്രപശ്ചാത്തലം ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യവുമായി സമന്വയിപ്പിച്ച് ശിവരാമൻ പാട്ടത്തിൽ രചിച്ച നീലമലകൾ സാക്ഷി എന്ന നോവലിന്റെ പ്രകാശനം  15ന്  രണ്ടുമണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ചരിത്ര പണ്ഡിതനും എഴുത്തുകാരനും വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ കെ കെ എൻ കുറുപ്പ് പുസ്തക പ്രകാശനം നടത്തും. പഴശ്ശി ഗ്രന്ഥാലയം വൈസ്പ്രസിഡൻറ് എം ഗംഗാധരൻ അധ്യക്ഷനാകും. പ്രൊ.മോഹൻ ബാബു പുസ്തകം ഏറ്റുവാങ്ങും. പ്രൊ.ബാവ കെ പാലുകുന്ന്  പുസ്തകം പരിചയപ്പെടുത്തുകയും ഡോ. പി ലക്ഷ്മണൻ മുഖ്യപ്രഭാഷണവും നടത്തും. റാഷിദ് ഗസ്സാലി, ടി രവീന്ദ്രൻ, പ്രേമചന്ദ്രൻ ചോമ്പാല, ഷാജി പുൽപ്പള്ളി, ബാലൻ വേങ്ങര ,കെ എസ് പ്രേമൻ ,ഹരീഷ് കോട്ടൂർ, ഏച്ചോം ഗോപി, പി മധു, പി എം രാമകൃഷ്ണൻ, ഇ വി അരുൺ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ  കെ പി നാരായണൻ, ശിവരാമൻ പാട്ടത്തിൽ, അനിൽ കുറ്റിച്ചിറ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *