വയനാട് സ്വദേശി നിഷാനാഖാനത്തിന് വേൾഡ് ഗിന്നസ് റെക്കോർഡ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി:
കെല്ലൂർ നാലാംമൈൽ മോഡേൺ ഇംഗ്ലീഷ് സ്കൂൾ പൂർവ വിദ്യാർത്ഥി നിഷാനാ ഖാനം വേൾഡ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി.
യു. എ.ഇ അജ്മാനിലെ ഹാബിറ്റാറ്റ്  സ്കൂളിന്റെ നേതൃത്വത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വൃക്ഷ തൈകൾ സ്വന്തം കരങ്ങൾകൊണ്ട് നട്ടുവളർത്തി എന്ന ബഹുമതിക്കാണ് വേൾഡ് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 9,371 വൃക്ഷ തൈകൾ  യു.എ.ഇ.ഗവൺമെന്റ്   അധികൃതർക്ക്   കൈമാറി.വയനാട്
തോണിച്ചാൽ പുത്തൻപുരയിൽ കബീർ -ഹസീന ദമ്പതികളുടെ  മൂത്ത മകളാണ്  നിഷാനാഖാനം. പ്രവാസിയായ കബീർ അജ്മാനിലാണ് ജോലി ചെയ്യുന്നത്. നിഷാന യു.എ.ഇ സർക്കാരിന്റെ ആമർ സർവ്വീസിൽ ജീവനക്കാരിയാണ്. ഹാബിറ്റാറ്റ് സ്കൂളിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അഭിമാനകരമായ ഈ നേട്ടത്തിനുള്ള പ്രവർത്തനം നടത്തിയത്.
.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *