March 29, 2024

പണിയ സമുദായത്തിന്റെ അഭിമാനമുയർത്തി ലിനിയ

0
Img 20191214 Wa0199.jpg
കൽപ്പറ്റ: കഷ്ടപ്പാടുകളുടെ ദുരിതക്കയം താണ്ടിയായിരുന്നു ലിനിയ എന്ന മിടുക്കിയുടെ പഠനയാത്ര. ഡിസംബർ 7 ന് വയനാട് എംപി രാഹുൽ ഗാന്ധിയിൽ നിന്നും പാണക്കാട് സയിദ്ദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക എക്സലെൻസ് അവാർഡ്    ഏറ്റുവാങ്ങിയത്    ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷമാണെന്ന് ലിനിയ പറയുന്നു. സ്കൂൾ പഠനകാലം മുതൽ വിവിധ സംഘടനകളുടെ ആശ്രയത്താൽ പഠന ജീവിതം നയിച്ച്,  ഇപ്പോൾ ബത്തേരി ചെതലയം ട്രൈബൽ ഇൻസ്റ്റിറ്റ്യൂഷനിൽ പി ജി സോഷ്യോളജി വിദ്യാർത്ഥിനിയാണ് പണി വിഭാഗത്തിലെ ഈ മിടുക്കി. വെള്ളമുണ്ട പഞ്ചയത്തിൽ പണിയ വിഭാഗത്തിലെ ഏക ബിരുദ വിദ്യാർത്ഥിനിയാണ് ലിനിയ. കഷ്ടപാടുകളിൽ നിന്നും സ്വപ്‌നങ്ങൾ നെയ്തെടുത്ത് മുന്നേറുകയാണ് ഈ മിടുക്കി. വെള്ളമുണ്ട പുളിഞ്ഞാൽ ആദിവാസി ഊരിലാണ്(കോട്ടമുക്കത്ത് ) ലിനിയയും കൂലിപ്പണിക്കാരനായ അച്ഛൻ വാസുവും  അമ്മ കമലയും കൊച്ചനുജനും താമസിക്കുന്നത്. പഠിക്കുവാൻ അമ്മ നൽകിയ പ്രോത്സാഹനത്തെക്കുറിച്ച് പറയാൻ ലിനിയ്ക്ക് വാക്കുകളില്ല.  ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾക്ക്  തങ്ങളുടെ മകളിലൂടെ അറുതി വരുമെന്നാണ്  മാതാപിതാക്കളുടെ പ്രതീക്ഷ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *