പൗരത്വഭേദഗതി നിയമം: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയിൽ: അഡ്വ.വി ഷാജി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: എൻ.ഡി.എ യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ പൗരത്വഭേദഗതിബിൽ ഇന്ത്യയിൽ നിന്ന് വിദേശത്ത് പോയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ളവരെ  ബാധിക്കുമെന്നും ഇവരുടെ ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ(ഒ.സി.ഐ) റദ്ദാക്കാൻ പൗരത്വ ഭേദഗതിയിലുടെ കേന്ദ്ര സർക്കാരിന് കഴിയുമെന്ന് സി.പി.ഐ കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗവും പേരവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.വി ഷാജി പറഞ്ഞു.ഈ കാർഡുള്ളവർക്ക് വിസയില്ലാതെ ഇന്ത്യയിൽ വരുന്നതിനും പഠിക്കുന്നതിനും കൃഷിക്ക് ഒഴികെഭൂമി വാങ്ങുന്നതിന് അവകാശമുണ്ടയിരുന്നു. അവരുടെ ഒസിഐ കാർഡ് റദ്ദാക്കിയാൽ അവർ ഇന്ത്യ വിട്ടു പോകേണ്ടി വരും. ആധാർകാർഡ്, പാൻ കാർഡ് എന്നിവ പോലും പൗരത്വ രേഖയല്ലെന്ന് കോടതി പോലും പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് അലയായിടിക്കുയാണ് ഇത് കണ്ടില്ലന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ.ഇന്ത്യയിൽ പൗരത്വത്തിൽ വിവേചനം അനുവദിക്കാൻ പാടില്ലന്നും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾക്ക് എതിരെ ഗ്രാമങ്ങളിൽ ഉൾപ്പെടെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും. സി.പി.ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വാളാട് മേഖല സിപിഐ പഠന ക്ലാസ്സ് ഉദ്ഘാനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വത്തിന് മതം മനദണ്ഡമാക്കുന്നത് അംഗീകരിക്കുവാൻ കഴിയില്ലന്നും
 പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പിക്കില്ലെന്ന് പ്രഖ്യപിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയിലുടെ കേരള ജനതയെ മോദിക്കും അമിത് ഷായ്ക്കും ഭിന്നിപ്പിക്കൻ കഴിയില്ലന്നെ സന്ദേശവും നൽകുന്നുണ്ട്. നാനാത്വത്തിൽ ഏകത്വമുള്ള ബഹുസ്വരമായുള്ള ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കം കേരള ജനത കക്ഷിരാഷ്ട്രിയത്തിന് അഥിതമായി പ്രതിരോധിക്കുമെന്നും ഇതുകൊണ്ടണ് കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ സംയുക്ത പ്രക്ഷോഭം തിരുവനന്തപുരത്ത് നടക്കുവാൻ പോകുന്നതെന്നും  പറഞ്ഞു.ഇ.ഡി ദേവസ്യ അധ്യക്ഷത വഹിച്ചു. സി.പി.ഐ വയനാട് ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, സി.പി.ഐ ലോക്കൽ സെക്രട്ടറി ദിനേശ്ബാബു, ചന്ദ്രൻ ഇന്ദിവരം, ശശി പയ്യാനിക്കൽ, ഷാജി പറയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം, സി.പി.ഐ വാളാട്മേഖല പഠനക്ലാസ്സ്  സി.പി.ഐ കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.വി ഷാജി ഉദ്ഘാടനം ചെയ്യുന്നു.

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *