October 18, 2026

നക്ഷത്രരാഗം: യുവജനങ്ങൾക്കായി ഓൺലൈൻ കരോൾ ഗാന മത്സരം .

0
By ന്യൂസ് വയനാട് ബ്യൂറോ
       കെസിവൈഎം മാനന്തവാടി രൂപത യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്നു.
ഒന്നാം സമ്മാനം – 3001
രണ്ടാം സമ്മാനം – 2001
മൂന്നാം സമ്മാനം – 1001 
പാടുന്ന പാട്ട്  വീഡിയോ റെക്കോർഡ് ചെയ്ത് മേഖല ഡയറക്ടറുടെ  ശുപാർശയോടു കൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോ മാത്രം പരിഗണിക്കുന്നു. 
 *നിബന്ധനകൾ* 
അഞ്ചു പേരിൽ കുറയരുത്.
ഡിസംബർ 22ന് ഉള്ളിൽ കെസിവൈഎം ഓഫീസ് ഇമെയിൽ ഐഡിയിലേക്ക് (kcymmdy@gmail.com) അയക്കേണ്ടതാണ്.
ഓരോ മേഖലയിൽ നിന്നും എത്ര കരോൾ ഗാനങ്ങൾ വേണമെങ്കിലും നൽകാം. പക്ഷേ, അതിൽ ഒരു മേഖലയിൽ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ഒരു ഗാനം മാത്രമായിരിക്കും തെരഞ്ഞെടുക്കുക.  കെ.സി.വൈ.എം യൂട്യൂബ് ചാനൽ വഴി തെരഞ്ഞെടുത്ത ഗാനങ്ങൾ പ്രചരിപ്പിക്കുന്നതാണ്.
 അങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന 13 മേഖലകളിൽ നിന്നുള്ള ഓരോ  ഗാനങ്ങളിൽ നിന്ന്  മികച്ചത് കണ്ടെത്തുന്നതിന്  50% മാർക്ക് ആസ്വാദകർക്കും, 50% വിധികർത്താക്കൾക്കും നൽകാവുന്നതാണ്.  
    KCYM രൂപതാ യുട്യൂബ് ചാനലിൽ പ്രവേശിച്ച്, ലൈക്ക്, ഷെയർ, കമൻറ്, എന്നിവയെ ആധാരമാക്കി ആയിരിക്കും  50% വിധി നിർണയം (ആസ്വാദകർ )
യുട്യൂബ് ചാനൽ വഴിയുള്ള ആസ്വാദകരുടെ വിധി നിർണയം ഡിസംബർ 25 രാത്രി 12 മണിവരെയെ സ്വീകരിക്കുകയുള്ളുവെന്ന് ഭാരവാഹികൾ അറിയിച്ചു. 
     
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *