April 19, 2024

നീലമലകൾ സാക്ഷി: ചരിത്ര നോവൽ പ്രകാശനം ചെയ്തു.

0
Img 20191216 Wa0010.jpg
വർത്തമാനകാലത്ത് ചരിത്രം പലതരത്തിൽ വളച്ചൊടിക്കപ്പെടുകയാണെന്നും, ശരിയായ ചരിത്ര വസ്തുതകൾ തിരിച്ചറിയാൻ യുവതലമുറയെ പ്രാപ്തരാക്കണമെന്നും പ്രമുഖ ചരിത്രകാരനായ ഡോ.കെ കെ.എൻ.കുറുപ്പ് അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ, ശിവരാമൻ പാട്ടത്തിൽ രചിച്ച്, നീർമാതളം ബുക്സ്പ്രസിദ്ധീകരിച്ച
നീലമലകൾ സാക്ഷി എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചലച്ചിത്രത്തിനു വേണ്ടി പഴശ്ശി ചരിത്രം പോലും തിരുത്തപ്പെട്ടു.
നീർമാതളം ബുക്സ് മാനേജർ അനിൽ കുറ്റിച്ചിറ സ്വാഗതമാശംസിച്ചു.പ്രൊഫ.ടി.മോഹൻ ബാബു പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബാവ.കെ.പാലുകുന്ന് നോവൽ പരിചയപ്പെടുത്തി.
ഡോ. പി.ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി.ഷാജി പുൽപ്പള്ളി, ബാലൻ വേങ്ങര, ഏച്ചോം ഗോപി ,
ഡോ.കെ.എസ്.പ്രേമൻ,
പ്രേമചന്ദ്രൻ ചോമ്പാല, മേരി ടീച്ചർ, പി.മധു, പി.എം രാമകൃഷ്ണൻ, ശിവരാമൻ പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *