November 8, 2026

മാധ്യമ സെമിനാർ 18-ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സി ഒ എ 12-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വയനാട് വിഷൻ ചാനൽ, വയനാട് പ്രസ്സ് ക്ലബ്, കൽപ്പറ്റ ഗവ.കോളജ് മാസ്സ്കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം എന്നിവർ സംയുക്തമായി കോളജിൽ മാധ്യമ സെമിനാർ നടത്തുന്നു. ഡിസംബർ 18ന് രാവിലെ 11 മുതൽ ഒരു മണി വരെ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കൽപ്പറ്റ ഗവ.കോളജ് മാസ്സ്കമ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി വർഗ്ഗീസ് ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാട് വിഷൻ എം.ഡി.പി.എം.ഏലിയാസ് അധ്യക്ഷത വഹിക്കും. മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ കമൽ മംഗലശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. മാധ്യമം സീനിയർ റിപ്പോർട്ടർ വി.മുഹമ്മദാലി, സീനിയർ ജേണലിസ്റ്റ് എം.കെ.രാം ദാസ് എന്നിവർ സംസാരിക്കും. വയനാട് പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.സജീവൻ മോഡറേറ്ററായിരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *