ടിപ്പു സുൽത്താൻ സാമ്രാജ്യത്വത്തിനെതിരെ സന്ധിചെയ്യാത്ത ഭരണാധികാരി:എംഎസ്എഫ്
കൽപ്പറ്റ:ടിപ്പു സുൽത്താൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ല സമരം ചെയ്ത അപൂർവ്വം ഭരണാധികാരിയാണെന്ന് എംഎസ്എഫ് ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു.യാഥാർത്ഥ ചരിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നതിൽ
നിന്നും വിദ്യാർഥികൾ ജാഗ്രത പാലിക്കണം.
ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ ഡിസംബർ 20, 21, 22, 23 തിയതികളിൽ കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ടിപ്പു:അധിനിവേശത്തിനെതിരെ ആത്മവീര്യത്തിൻ്റെ പേര് എന്ന വിഷയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.
കൽപ്പറ്റ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പിപിഎ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് പിപി ഷൈജൽ അദ്ധ്യക്ഷനായി. ചരിത്രകാരനും എഴുത്തുകരനുമായ ഒ കെ ജോണി. സോവറിൻ ഐഎഎസ് അക്കാദമി ഡയറക്ടർ ഹർഷദ് കോഴിക്കോട്,മുഹമദ് കുട്ടി മാനന്തവാടി തുടങ്ങിയവർ വിഷ'യാവതരണം നടത്തി. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.നവാസ് മുഖ്യ പ്രഭാഷണം നട,ത്തി. ജില്ലാ ലീഗ് ഭാരവാഹികളായ പികെ അബൂബക്കർ ,എൻകെ റഷീദ്, സി മൊയ്തീൻ കുട്ടി, കൽപ്പറ്റ മണ്ഡലം ലീഗ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റ, ജില്ലാ എം എസ് എഫ് ഭാരവാഹികളായ റമീസ് പനമരം മുനവർ അലി സാദാത്ത്, റിൻഷാദ്, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ഫായിസ് തലക്കൽ, മുത്തലിബ് ദ്വാരക നാസർ അഞ്ചു കുന്ന് ,അജ്മൽ വാകേരി, റമീസ് ബത്തേരി ,സൽമാനുൽ ഫാരിസ് ,ഷമീർ ഒടുവിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഷംസീർ ചോലക്കൽ നന്ദി പറഞ്ഞു.





Leave a Reply