September 23, 2026

മുളക് പൊടി സ്‌പ്രേയടിച്ച് യുവതിയെ തട്ടികൊണ്ട് പോകാന്‍ശ്രമം: ഒരാൾ പിടിയിൽ

0
Screenshot_2019-12-16-18-43-39-301_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

തലപ്പുഴയില്‍ മുളക് പൊടി സ്‌പ്രേയടിച്ച് യുവതിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ശ്രമം. കാറില്‍ നിന്ന് കുതറി രക്ഷപെടാന്‍ശ്രമിച്ച യുവതിക്ക് വീഴ്ച്ചയില്‍ പരിക്കേറ്റു. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി പിടിയില്‍.വെണ്‍മണി മേലോട്ടു വിള പ്രകാശന്റെ ഭാര്യ ആശാ വര്‍ക്കറായ ശ്രീജയെയാണ് ഉച്ചക്ക് ശേഷം  2.30 ഓടെ തലപ്പുഴ 42ല്‍ നിന്ന് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. കണ്ണില്‍ മുളക് പൊടി സ്‌പ്രേ അടിച്ചശേഷം ശ്രീജയെ ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം.അക്രമത്തിനു ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പേര്യയില്‍ വെച്ച് പിടികൂടുകയായിരുന്നു. കൊണ്ടോടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്.ശ്രീജ ജില്ലാ ആശുപത്രിയിൽ  ചികിത്സ തേടി.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *