June 15, 2026

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ് : · 98 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (03.12.20) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 15 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11408 ആയി. 9763 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1570 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 819 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികളായ 27 പേര്‍,  പടിഞ്ഞാറത്തറ 21 പേര്‍, ബത്തേരി 20 പേര്‍,  കല്‍പ്പറ്റ, പനമരം 18 പേര്‍ വീതം, കണിയാമ്പറ്റ 16 പേര്‍, കോട്ടത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി 15 പേര്‍ വീതം, വൈത്തിരി, മുട്ടില്‍ 12 പേര്‍ വീതം, മുപ്പൈനാട്  11 പേര്‍, പൂതാടി 9 പേര്‍, തരിയോട് 7 പേര്‍, തിരുനെല്ലി 5 പേര്‍, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന 3 പേര്‍ വീതം, മീനങ്ങാടി 2 പേര്‍,  തവിഞ്ഞാല്‍, എടവക, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

98 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ സ്വദേശികളായ 12 പേര്‍, മേപ്പാടി 8 പേര്‍, ബത്തേരി 7 പേര്‍, വൈത്തിരി 6 പേര്‍, പൊഴുതന, കണിയാമ്പറ്റ 5 പേര്‍ വീതം, മൂപ്പൈനാട്, മാനന്തവാടി, കോട്ടത്തറ, പൂതാടി 4 പേര്‍ വീതം, എടവക, പനമരം 3 പേര്‍ വീതം,  നെന്മേനി, മീനങ്ങാടി, തൊണ്ടര്‍നാട്, വേങ്ങപ്പള്ളി, തവിഞ്ഞാല്‍ 2 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, തരിയോട്, തിരുനെല്ലി,  പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 17 പേരുമാണ് രോഗമുക്തരായത്്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *