October 12, 2026

വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്: .195 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ


.200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.12.20) 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15140 ആയി. 12809 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 92 മരണം. നിലവില്‍ 2239 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1449 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികള്‍ 35 പേര്‍, മുട്ടില്‍ 32 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 21 പേര്‍  വീതം, നെന്മേനി 11, കല്‍പ്പറ്റ , കോട്ടത്തറ, പുല്‍പള്ളി 9 പേര്‍  വീതം, വെള്ളമുണ്ട , തവിഞ്ഞാല്‍ 7 പേര്‍  വീതം, മൂപ്പൈനാട്, ബത്തേരി ,  പൂതാടി  6  പേര്‍  വീതം, എടവക ,വൈത്തിരി 4  പേര്‍  വീതം, പനമരം ,പൊഴുതന 3
പേര്‍  വീതം , അമ്പലവയല്‍, തിരുനെല്ലി, തൊണ്ടര്‍നാട് 2 പേര്‍  വീതം, വെങ്ങപ്പള്ളി  1  എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്.
ഒമാനില്‍ നിന്നും വന്ന മേപ്പാടി ,പൂതാടി  സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

195 പേര്‍ക്ക്  രോഗമുക്തി
കല്‍പ്പറ്റ, മാനന്തവാടി സ്വദേശികള്‍ 8 പേര്‍  വീതം, മുട്ടില്‍, മൂപ്പൈനാട്, പുല്‍പള്ളി, മേപ്പാടി 6 പേര്‍  വീതം, കണിയാമ്പറ്റ, ബത്തേരി , തരിയോട് 5 പേര്‍  വീതം, എടവക 4 പേര്‍, പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, തവിഞ്ഞാല്‍ 3 പേര്‍  വീതം, വെങ്ങപ്പള്ളി, പൊഴുതന 2 പേര്‍  വീതം, നെന്മേനി 1,  വീടുകളില്‍  ചികിത്സയിലുള്ള  119 പേര്‍  എന്നിങ്ങനെയാണ്
രോഗമുക്തി  നേടിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *