August 30, 2026

ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോെടയാണ്  നടത്തുക.  അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 04712325101, 2325102. https://srccc.in/download എന്ന ലിങ്കില്‍ ലഭിക്കും. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2021 ജനുവരി 20 ആണ്. ഫോണ്‍ 9447471600.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *