August 30, 2026

റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലയിലെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനം നടത്തി.  ഡയറ്റ് ഹാളില്‍ നടന്ന പരിശീലനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ.അബ്ബാസലി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ടി.ആര്‍.ഷീജ, ഡോ.ടി.മനോജ്കുമാര്‍, കെ.സതീഷ്‌കുമാര്‍, അസി. കോ-കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ആര്‍.പി.മാരായ കെ.സലാം, ഇ.വി.ശശീധരന്‍, കോഴ്സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജനുവരി മാസത്തില്‍ ജില്ലയിലെ 200 തുല്യതാ അധ്യാപകര്‍ക്ക് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *