August 31, 2026

താളൂര്‍ ചെക്ക് പോസ്റ്റില്‍ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ ഒന്നര ലക്ഷം രൂപ പിടികൂടി

0
IMG-20210303-WA0028
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര ലക്ഷം രൂപ ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി.താളൂര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ വരികയായിരുന്ന യാത്രക്കാരില്‍ നിന്നും 1,47400 രൂപ പിടികൂടിയത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ് 2 എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസിന്റെയും, പൊലിസ് ഓഫീസര്‍ സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് 4 മണിയോടെ പണം പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *