വയനാടിന്റെ സമഗ്രമായ വികസനത്തിനായി പ്രവര്‍ത്തിക്കും: ടി സിദ്ദിഖ്


Ad

കല്‍പ്പറ്റ: വയനാടിന്റെ സമഗ്രമായ വികസനത്തിനും കല്‍പ്പറ്റ മണ്ഡലത്തിന്റെ പുരോഗതിക്കുമായി പ്രവര്‍ത്തിക്കുമെന്ന് കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ്.  കല്‍പ്പറ്റ നിയോജകമണ്ഡലം കല്‍പ്പറ്റ മുന്‍സിപ്പല്‍ യു ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മുന്‍സിപ്പല്‍ യു ഡി എഫ് ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പി കെ അബൂബക്കര്‍, വി എ മജീദ്, സി മൊയ്തീന്‍കുട്ടി, പി കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, വിജയമ്മടീച്ചര്‍, പോള്‍സണ്‍ കൂവക്കല്‍, റസാക്ക് കല്‍പ്പറ്റ, പി പി ആലി, അഡ്വ. ടി ജെ ഐസക്, കെ ബി നസീമ, എം എ ജോസഫ്, പി കെ അബ്ദുറഹ്‌മാന്‍, കേയംതൊടി മുജീബ്, എം പി നവാസ്, അഡ്വ എ പി മുസ്തഫ, പ്രവീണ്‍ തങ്കപ്പന്‍, മാടായി ലത്തീഫ്, ഗിരീഷ് കല്‍പ്പറ്റ, മജീദ് കരിമ്പനക്കല്‍, സി കെ നാസര്‍, ബഷീര്‍ എന്‍, റൗഫ്, മുസ്തഫ ഗൂഡലായി, അസീസ് അമ്പിലേരി, കെ കെ രാജേന്ദ്രന്‍, അലവി വടക്കേതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *