August 4, 2026

18 ലിറ്ററോളം കർണാടക മദ്യം പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
18 ലിറ്ററോളം കർണാടക മദ്യം പിടികൂടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും, തിരുനെല്ലി എസ്.ഐ കെ.ദിനേശനും സംഘവും  നടത്തിയ വാഹന പരിശോധനയില്‍ കര്‍ണ്ണാടകയില്‍ നിന്നും സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 18 ലിറ്ററോളം കര്‍ണ്ണാടക മദ്യം പോലീസ് പിടികൂടി. 90 മില്ലിയുടെ 191 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വഞ്ഞോട് പുതുശ്ശേരി മൈലാടുംകുന്ന് ഗോപാലന്‍ (51), മാനന്തവാടി പെരുവക പടി ഏരുമ്മേല്‍ നന്ദകുമാര്‍ (34) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ചേകാടിയില്‍ വെച്ചാണ് മദ്യം പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *