June 3, 2026

25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി

0
IMG-20210503-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി
കൽപ്പറ്റ: കാവുമന്ദം ഭാഗത്ത് ഉതിരംചേരി വീട്ടിൽ യു കെ ബാലൻ എന്നയാളുടെ വീട്ടിൽ കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് സംഘം നടത്തിയ പരിശോധനയിൽ വാഷും, വാറ്റുപകരണങ്ങളും, നാടൻ തോക്കും പിടികൂടി. പ്രിവൻ്റീവ് ഓഫീസർ എം.ബി.ഹരിദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുരയിടത്തിൽ വെച്ച് 25 ലിറ്റർ വാഷും, ഒരു നാടൻ തോക്കും കണ്ടെടുത്തത്. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്യുകയും, കണ്ടെടുത്ത തോക്ക് പടിഞ്ഞാറത്തറ പോലീസിന് കൈമാറുകയും ചെയ്തു. സംഭവസ്ഥലത്തു നിന്നും ഓടിപ്പോയ പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഹരിദാസൻ.എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ്.കെ, അൻവർ.സി, അമൽദേവ്, അനന്തു, ഷിനോജ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news