ഇടതു പക്ഷജനാധിപത്യ മുന്നണി നേടിയത് മികച്ച വിജയം; സി.പി.ഐ(എം) ജില്ല സെക്രട്ടറിയേറ്റ്


Ad
ഇടതു പക്ഷജനാധിപത്യ മുന്നണി നേടിയത് മികച്ച വിജയം; സി.പി.ഐ(എം) ജില്ല സെക്രട്ടറിയേറ്റ്

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു പക്ഷജനാധിപത്യ മുന്നണി മികച്ച വിജയമാണ് നേടിയതെന്ന് സി.പി.ഐ(എം) വയനാട് ജില്ല സെക്രട്ടറിയേറ്റ്. സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ വികസന പ്രവര്‍ത്തങ്ങള്‍ക്കും ദുരന്തകാലത്ത് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നടത്തിയ ഇടപ്പെടലുകള്‍ക്കും ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിയത്.
 വയനാട്ടില്‍ 3 സീറ്റുകളില്‍ മാനന്തവാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഖാവ് ഒ.ആര്‍.കേളു മികച്ച വിജയം നേടി മണ്ഡലം നിലനിര്‍ത്തി. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും ബത്തേരി നിയോജകമണ്ഡലത്തിവും യു.ഡി.എഫ് വിജയിക്കുകയാണുണ്ടായത് കേരളത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കാന്‍ വയനാടിന് കഴിഞ്ഞില്ല. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്താന്‍ എല്ലാ വര്‍ഗ്ഗിയ, പിന്തിരിപ്പന്‍ ശക്തികളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ബത്തേരിയിലും കല്‍പ്പറ്റയിലും യു.ഡി.എഫ് വിജയിക്കുന്നതിന് കാരണമായത്. ഇത് വോട്ടുകളുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. ഇടതുപക്ഷ ജനാധിപത ്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും സി.പി.ഐ(എം) വയനാട് ജില്ല സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *