മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍


Ad
മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

കല്‍പ്പറ്റ: മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ ആദിത്യന്‍ എന്ന വീരേന്ദ്ര നേപ്പാളി (21), സൂരജ് (19), ഡല്‍ഹി സ്വദേശിയായ മന്‍ജീദ് (20) എന്നിവരെയാണ് കല്‍പ്പറ്റ ജെ എസ് പി അജിത്കുമാര്‍ ഐപി എസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്വകാഡ് പിടികൂടിയത്. ഏപ്രില്‍ 28ന് പുലര്‍ച്ചെ മൊബൈല്‍ഷോപ്പിന്റെ പുറകുവശത്തെ ചുമര് തുരന്ന് അകത്തു കടന്ന് 18 ഐഫോണുകളും മറ്റ് കമ്പനികളുടെ വില കൂടിയ മൊബൈലുകളും വാച്ചുമാണ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഇതുമായി കണ്ണൂരെത്തിയ പ്രതികള്‍ ഒരു മൊബൈല്‍ഫോണ്‍ വില്‍പ്പന നടത്തുകയും ചെയ്തു. കാസര്‍ഗോഡ് പോയി മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ മൂംബൈയില്‍ വെച്ചാണ് പിടികൂടിയത്. ആര്‍ പി എഫിന്റെ സഹായത്തോടെയാണ് ഇവരെ പിടിച്ചത്.
ആര്‍ പി എഫിലെ കോഴിക്കോട് എസ് ഐ സുനില്‍ കാസര്‍കോട് ആര്‍ പി എഫ് എസ് ഐ അനില്‍ കുമാര്‍ മഡ് ഗോണ്‍ ആര്‍ പി എഫ് ക്രൈം ആന്‍ഡ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ വിനോദ്, കല്യാണ്‍ ആര്‍ പി എഫ് എ സി പി ഷഹന്‍ഷായുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ സഹകരണം പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായകമായി.
വയനാട് സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതായി മനസ്സിലാക്കിയ സ്‌ക്വാഡ് അംഗങ്ങള്‍ അപ്പോള്‍ തന്നെ മുംബൈയിലേക്ക് തിരിക്കുകയായിരുന്നു. കല്‍പ്പറ്റ ജെ എസ് പി അജിത് കുമാര്‍ ഐ പി എസ് ഓരോ മണിക്കൂറുകളിലും കേസിന്റെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തത് പെട്ടന്ന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. കല്‍പ്പറ്റ സി ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ പി ജയചന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി പി അബ്ദുറഹ്മാന്‍, കെ കെ വിപിന്‍, ഷാലു ഫ്രാന്‍സിസ്, കല്‍പ്പറ്റ എസ്ഐ ഷൈജിത്ത്, ജ്യോതിരാജ് എന്നിവരാണ് പോലീസ് ടീമില്‍ ഉണ്ടായിരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *