May 14, 2026

നാളെ മുതല്‍ ഞായറാഴ്ച വരെ കര്‍ശന നിയന്ത്രണം

0
By ന്യൂസ് വയനാട് ബ്യൂറോ
നാളെ മുതല്‍ ഞായറാഴ്ച വരെ ‍കർശന നിയന്ത്രണം 

ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 വരെ
മദ്യശാലകളില്ല
ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം
ദീര്‍ഘദൂരയാത്രക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകും
അനാവശ്യയാത്രക്ക് പിഴയും കേസും
 
സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. സിനിമ, ടിവി സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കും. മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ബാങ്കുകള്‍ സമയക്രമം പാലിക്കണം, അകലം പാലിക്കാന്‍ പറ്റാത്ത ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം. ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *