April 25, 2024

നിയമവിരുദ്ധമായി ബൈക്കിൽ കടത്തിക്കൊണ്ടു വന്ന 50 കുപ്പി തമിഴ്നാട് മദ്യം പിടികൂടി

0
Img 20210505 Wa0031.jpg
നിയമവിരുദ്ധമായി ബൈക്കിൽ കടത്തിക്കൊണ്ടു വന്ന 50 കുപ്പി തമിഴ്നാട് മദ്യം പിടികൂടി

കൽപ്പറ്റ: വയനാട് എക്സൈസ് ഇൻറലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൽപ്പറ്റ റേഞ്ച് എക്സൈസ് സംഘവും വയനാട് എക്സെസ് ഇൻറലിജൻസും സംയുക്തമായി വടുവൻചാലിനടുത്ത ചിത്രഗിരിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ നിയമവിരുദ്ധമായി ബൈക്കിൽ കടത്തിക്കൊണ്ടു വന്ന 50 കുപ്പി (9 ലിറ്റർ) തമിഴ്നാട് മദ്യം പിടികൂടി. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം മദ്യശാലകൾ അടച്ചിട്ട സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും വൻതോതിൽ തമിഴ്നാട് മദ്യം കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ വൈത്തിരി താലൂക്കിൽ മേപ്പാടി, താഴെ അരപ്പറ്റ സ്വദേശി കല്ലുങ്കൽ വീട്ടിൽ എ ആർ സുകു (44) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു. ഇയാൾ മുൻപും അബ്കാരി കേസിലെ പ്രതിയാണ് എന്നും അറിയുന്നു. ഇയാൾ ഓടിച്ചിരുന്ന കെ എൽ 13 ഡി 9027 നമ്പർ ഹീറോ ഹോണ്ട സ്പ്ലെൻഡർ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലുകളും ഇന്ന് കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇൻറലിജൻസ് ഇൻസ്പെക്ടർ എം കെ സുനിൽ, കൽപ്പറ്റ റേഞ്ച് ഇൻസ്പെക്ടർ സി സന്തോഷ്,  പ്രിവൻ്റീവ് ഓഫീസർമാരായ ഷാജിമോൻ, രമേഷ്, സി കെ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രകാശൻ അമൽദേവ്, എ ആർ ആഷിഖ്, ഡ്രൈവർ വീരാൻ കോയ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *