April 19, 2024

എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നിര്യാതനായി.

0
Img 20210506 Wa0077.jpg
എം.എം ഇമ്പിച്ചിക്കോയ മുസ്്്ലിയാര്‍ വഫാത്തായി
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററും വയനാട് ജില്ലാ പ്രസിഡന്റുമായ എം.എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍(74) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അരനൂറ്റാണ്ടോളമായി വയനാട് ജില്ലയില്‍ മതാധ്യാപന രംഗത്തും പ്രാസ്ഥാനിക നേതൃരംഗത്തും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലും പ്രവര്‍ത്തിച്ച് പോരുകയായിരുന്നു എം.എം ഇമ്പിച്ചിക്കോയ മുസ്്ലിയാര്‍. കോഴിക്കോട് ജില്ലയിലെ പാലാഴിയില്‍ മക്കാട്ടുമീത്തല്‍ മരക്കാരുട്ടിയുടെയും കുഞ്ഞി മയ്യയുടെയും അഞ്ചാമത്തെ മകനായി 1947ലാണ് ജനനം. ജന്മനാടായ പാലാഴിയില്‍ തന്നെയാണ് ആദ്യം മതാധ്യാപകനായി ഏഴ് വര്‍ഷം സേവനം ചെയ്തത്. പിന്നീട് രണ്ട് വര്‍ഷം വടകര മുട്ടുങ്ങല്‍ പ്രദേശത്തും തുടര്‍ന്ന് 1978 മുതല്‍ കമ്പളക്കാട് അന്‍സാരിയ മദ്റസയിലും സേവനം ചെയ്തു. 1963ല്‍ കോഴിക്കോട് റെയ്ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജോയിന്റ് സെക്രട്ടറിയായിട്ടാണ് നേതൃരംഗത്തെത്തുന്നത്. സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘ കാലമായി കമ്പളക്കാട് റെയ്ഞ്ച് പ്രസിഡന്റ്, സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി, 29 വര്‍ഷമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്, 2013 മുതല്‍ 2019 വരെ സംസ്ഥാന ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 50 വര്‍ഷം മതാധ്യാപനം പൂര്‍ത്തിയാക്കിയതിനുള്ള സുവര്‍ണ്ണ സേവന അവാര്‍ഡും 25 വര്‍ഷം റെയ്ഞ്ച് ഭാരവാഹിത്വം വഹിച്ചതിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പാലാഴി, കുറ്റിക്കടവ് ദര്‍സുകളില്‍ സഅദ് മുസ്്ലിയാര്‍, അബ്ദുല്ലക്കുട്ടി ഹാജി, ഇ.എന്‍ അഹമ്മദ് മുസ്്ലിയാര്‍ എന്നിവരാണ് ഇമ്പിച്ചിക്കോയ മുസ്്ലിയാരുടെ പഠനകാലത്തെ പ്രധാന ഉസ്താദുമാര്‍. ഈന്തന്‍ നബീസയാണ് ഭാര്യ. മക്കള്‍: സൈഫുല്ല, താഹിര്‍, സുമയ്യ തസ്‌നി. മരുമക്കള്‍: ഹുനൈസ്, ജസീല, ഷബ്‌ന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *