April 19, 2024

തിരുനെല്ലിയിൽ കോളനികൾ കേന്ദ്രീകരിച്ച് വ്യാപകമായി കർണാടക മദ്യം ഒഴുകുന്നു

0
Img 20210509 Wa0017.jpg
തിരുനെല്ലിയിൽ കോളനികൾ കേന്ദ്രീകരിച്ച് വ്യാപകമായി കർണാടക മദ്യം ഒഴുകുന്നു

തിരുനെല്ലിയിൽ വ്യാപകമായി കർണാടക മദ്യമൊഴുകുന്നു. വിൽക്കുന്നത് കോവിഡ് നിരീക്ഷണത്തിലുള്ള വ്യക്തി വരെ. തിരുനെല്ലിയുടെ പല ഭാഗങ്ങളിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കർണാടക മദ്യം വിൽക്കുന്നത്. കാെവിഡ് പോസിറ്റീവായ ആളുമായ് സമ്പർക്കത്തിലുള്ള ആള് തന്നയാണ് മദ്യം വിൽക്കുന്നത്. കുടാതെ അരമംഗലം, അപ്പപാറ,  ചേകാടി, നരിക്കല്ല്, തോൽപെട്ടി, കുന്നിയൂർ, നാഗമന എന്നിവിടങ്ങളിലാണ് കർണാടക മദ്യമൊഴുകുന്നത്. 180 മില്ലി മദ്യത്തിന് 250 മുതൽ 300 രൂപ വരെയാണ് വിൽക്കുന്നത്. കോളനിവാസികളാണ് ഭൂരിഭാഗവും മദ്യം വാങ്ങുന്നത് കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ ഇപ്പോൾ വരെ ലൈസൻസ് ലഭിച്ചത് പോലെയാണ് മദ്യം വിൽക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജോലി ഭാരം ഇരട്ടിച്ച പോലീസിന്റെയും, എക്സൈസിന്റെയും ബുദ്ധിമുട്ടും ഇവർ ചൂഷണം ചെയ്താണ് ആയിരകണക്കിന് കുപ്പികൾ വിൽക്കുന്നത്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് പടരാനും സാധ്യതയേറയാണ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *