August 6, 2026

പോലീസ് ഉദ്യോഗസ്ഥർ ഇനി നടുറോട്ടിൽ നിന്ന് വെയിലും മഴയും കാെള്ളില്ല; തണലൊരുക്കി നൽകി യുവാവ്

0
IMG-20210509-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോലീസ് ഉദ്യോഗസ്ഥർ ഇനി നടുറോട്ടിൽ നിന്ന് വെയിലും മഴയും കാെള്ളില്ല; തണലൊരുക്കി നൽകി യുവാവ്

കൽപ്പറ്റ: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തണലൊരുക്കി രജീഷ് മണവാട്ടി എന്ന യുവാവ്. 15 വർഷമായി രജീഷ് പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ്. സാമൂഹ്യസേവന രംഗത്ത് നിറസാന്നിധ്യമാണ് രജീഷ്. കോവിഡ് മഹാമാരിയെ തടയുന്നതിനായി ലോക്ഡോൺ കാലത്ത് കനത്ത വെയിലും കോരിച്ചൊരിയുന്ന വേനൽമഴയും നടുറോട്ടിൽ സേവനത്തിനായി നിൽക്കുന്ന പോലീസിനായി പന്തൽ ഒരുക്കി നൽകിയിരിക്കുകയാണ് രജീഷ്. പൊലീസുകാർക്കായുള്ള കസേരയും മറ്റും പന്തലിൽ ഉണ്ട്. പോലീസിന്റെ കഷ്ടപ്പാട് കണ്ട് നേരിട്ട് അഭിപ്രായം ചോദിച്ചപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *