March 28, 2024

കണ്ടെെൻമെന്റ് സോൺ ലംഘിച്ച് ഇലക്ട്രോണിക്ക് സാധനങ്ങൾ വ്യാപകമായി കോളനികളിലെത്തിക്കുന്നു

0
Img 20210509 Wa00182.jpg
കണ്ടെെൻമെന്റ് സോൺ ലംഘിച്ച് ഇലക്ട്രോണിക്ക് സാധനങ്ങൾ വ്യാപകമായി കോളനികളിലെത്തിക്കുന്നു

തിരുനെല്ലി കണ്ടെെൻമെന്റ് സോൺ ലംഘിച്ച് വ്യാപകമായി ഇലക്ട്രോണിക്ക് സാധനങ്ങൾ കോളനികളിലേക്കെത്തുന്നു. മാനന്തവാടി ചെറ്റപ്പാലം വള്ളിയൂർകാവിൽ നിന്നാണ് യുവാക്കൾ ടൂ വീലറിൽ ഗ്രാമങ്ങളിലേക്കെത്തുന്നത്. കാെവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്ത പല ആദിവാസി കോളനികളിൽ നിന്നും മറ്റ് വീടുകളിലേക്ക് ഇവരെത്തുന്നു. സാധാരണ ജനങ്ങൾക്ക് അനാവിശ്യമായി പുറത്തിറങ്ങാൻ കഴിയില്ല, അത്യാവിശ്യ സാധനങ്ങൾ അടുത്തുള്ള കടയിൽ നിന്ന് വാങ്ങണമെന്നാണ് കർശന നിയന്ത്രണം. ഈ സാഹചര്യത്തിലാണ് നിരവധി യുവാക്കൾ ഗ്രാമങ്ങളിലേക്ക് എത്തുന്നത്. കൂടാതെ അന്യജില്ലകളിൽ നിന്ന് വരുന്ന പല വ്യക്തികൾ നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുന്നുണ്ട്. ഇത്തരത്തിൽ നടന്നാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് റിപ്പോർട്ട് ചെയതിട്ടുണ്ട്. ഈ സംഭവം ഹെൽത്ത് അധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇത് നോക്കാൻ വാർഡുകളിൽ ജാഗ്രത സമിതിയുണ്ടെന്നാണ് മറുപടി. ഒരു ജാഗ്രത കമ്മിറ്റിയും പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്നാൽ ചെറ്റപാലത്ത് പ്രവർത്തിക്കുന്ന അമസോൺ എന്ന ഇലക്ട്രോണിക്ക് കട തന്നെ കണ്ടയ്മെൻ്റ് സോണിലാണ് പ്രവർത്തിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *