വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെ‍ല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരം.


Ad
വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെ‍ല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌ എം എസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം.
 ‍ ഇതിനായി പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുന്‍പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്.
 ‍ മീറ്റര് ഫോട്ടോ എന്ന് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു 'കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷ'നില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്‌ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
  ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും  പരിശോധിച്ചശേഷം  അടയ്ക്കേണ്ട തുക  എസ്‌എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും. കെഎസ്‌ഇബിയില്‍ മൊബൈല്‍ നമ്പർ‍ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല.

(https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)

സ്വയം വൈദ്യുതി മീറ്റർ റീഡിംഗ് എടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ ഈ ലിങ്കിലെ വീഡിയോ കാണുക : https://www.facebook.com/ksebl/posts/3758357990942073

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *