April 25, 2024

വാഴക്കന്നുകൾ ചീഞ്ഞ് നശിക്കുന്നു

0
വാഴക്കന്നുകൾ ചീഞ്ഞ് നശിക്കുന്നു 

പെരിക്കല്ലൂർ: മുള്ളൻകൊല്ലി കൃഷിഭവൻ വിതരണം ചെയ്ത വാഴക്കന്നുകളാണ് ചീഞ്ഞ് നശിക്കുന്നത്. കുരുമുളക് സമിതികൾ മുഖേനയാണ് ഇവ വിതരണം നടത്തിയത്. പത്തിൽ ഒന്ന് കന്നുകൾ പോലും തളിർത്തുമില്ല, തളിർത്തവ പോലും പിന്നീട് ചീഞ്ഞ് പോവുകയാണ് ചെയ്യുന്നത്. വയനാട്ടിൽ മൊത്തം ലക്ഷകണക്കിന് വാഴക്കന്നുകളാണ് ഇപ്രവാശ്യം വിതരണം നടത്തിയത്. ഒരു രൂപ കണക്കിനാണ് സമതികൾ ഇവ വിതരണം നടത്തിയത്. കഴിഞ്ഞ പ്രാവശ്യം വാങ്ങിയ കർഷകർ മിക്കവാറും ഇപ്രാവശ്യം വാങ്ങിയിട്ടില്ല. കഴിഞ്ഞ പ്രാവശ്യവും ഇത് തന്നെയായിരുന്നു സ്ഥിതി. നല്ലയിനം വാഴകന്നുകളല്ല വിതരണം നടത്തുന്നത് എന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു. ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ഇതിനെതിരേ പരാതികൾ ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ചില കുരുമുളക് സമിതി ഭാരവാഹികളും കൃഷിഭവൻ ഉദ്യോഗസ്ഥരും തമ്മിൽ അവിഹിത കൂട്ട്കെട്ട് നാട്ടിൽ പട്ടാണ്‌. കോവിഡിന്റെ പേരിൽ സമതികളിലെ തിരഞ്ഞെടുപ്പുകൾ മാറ്റി വെച്ചിരിക്കുകയാണ്‌. സമതികൾ വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും മറ്റും ചെയ്ത് കൃഷിക്കാരേ അറിയിക്കേണ്ടവർ കാശ് കിട്ടുന്ന പദ്ധതികൾ വരുമ്പോൾ സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും കൂടി വീതം വെപ്പ് നടത്തി എടുക്കുകയാണ് ചെയ്യുന്നത്. എല്ലാ സമിതികളും വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ തുടങ്ങി അതിൽ എല്ലാ കർഷകരേയും അറിയിക്കാൻ ഉള്ള നടപടികൾ ഉണ്ടായാലെ കോവിഡ് കാലഘട്ടത്തിൽ കർഷകർക്ക് എന്തൊക്കെ അനുകൂല്യങ്ങളാണ് ലഭിക്കുക എന്നത് അറിയുക ഉള്ളു. നേരത്തേ പച്ചക്കറി വിത്ത് വിതരണം ചുരുക്കം ആളുകൾക്ക് മാത്രമായി ചുരുക്കിയെന്നും ചില സമിതികളിൽ പരാതി ഉയർന്നിരുന്നു. 
വാഴവിത്ത് വിതരണത്തിലെ അപാകതകൾ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *