കോവിഡ് : തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൺട്രാൾ റും പ്രവർത്തനം ആരംഭിച്ചു.


Ad
കോവിഡ് : തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൺട്രാൾ റും പ്രവർത്തനം ആരംഭിച്ചു.
മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 23 വാർഡുകളിലും കൺട്രോൾ റൂം തുറന്നു. വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പിലെ ജീവനക്കാർ, വാർഡ്തല അംഗങ്ങൾ, ആർ.ആർ.ടി പ്രവർത്തകർ, അങ്കൺവാടി ജീവനക്കാർ, ആശ വർക്കർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. കോവിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കുക,നിരിക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക, രോഗികൾക്ക് ആവശ്യമായ വാഹനസൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൺട്രോൾ റൂമിൽ നിന്ന്  രാവിലെ 10 മുതൽ 5 വരെ ലഭിക്കും. ഇതിന് മറ്റ് സമയങ്ങളിലും കൺട്രോൾ റൂമിലെ ആരോഗ്യ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെടവുന്നതാണ്, കൺട്രോൾ റൂമിൻ്റെ പഞ്ചായത്ത്തല  ഉദ്ഘാടനം പത്തിന്നെന്നാം വാർഡിലെ വിമല നാഗറിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയി നിർവഹിച്ചു.പഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്നതായും കർശന നിയന്ത്രണങ്ങൾ പാലിക്കാൻ പൊതുജനം സഹകരിക്കണമെന്നും വിവിധ കോളനികളിൽ ക്ലസ്റ്റർ രൂപപ്പെടുന്നതായും കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാൻ നാടാെന്നാകെ സന്നദ്ധ പ്രവർത്തനത്തിലാണന്നും  പഞ്ചായത്തിൽ നല്ല രീതിയിൽ സിഎഫ് എൽടിസി പ്രവർത്തിക്കുന്നുണ്ടന്നും നിരീക്ഷണത്തിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലത്തവർക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉടൻ സൗകര്യമെരുക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, ജെ.പി.എച്ച്.ഐ കെ.എം പ്രസീത, ജെഎച്ച്ഐ അപർണ്ണ കെ.പിള്ള, വിൻസെൻ്റ്ര് തവളങ്കൽ, അച്ചപ്പൻ കൊയിലക്കണ്ടി, രാകേഷ് പത്മനഭൻ എന്നിവർ പങ്കെടുത്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *