April 20, 2024

ഭർത്താവ് കോവിഡ് പോസിറ്റീവ്; നടുറോഡിൽ ഭാര്യക്ക് ഡ്രൈവിംഗ് പരിശീലനം, ഒടുവിൽ പോലീസ് വലയിൽ

0
ഭർത്താവ് കോവിഡ് പോസിറ്റീവ്; നടുറോഡിൽ ഭാര്യക്ക് ഡ്രൈവിംഗ് പരിശീലനം, ഒടുവിൽ പോലീസ് വലയിൽ 

കൽപ്പറ്റ: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അഞ്ച് ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ലോക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഒടുവിൽ അഞ്ച് വകുപ്പുകൾ പ്രകാരം കേസ്സിൽ കുടുങ്ങി. പോലീസ് കേസ്സെടുത്താൽ പോരാ തുറങ്കിലടക്കണമെന്ന് നാട്ടുകാർ. 
കേണിച്ചിറ താഴെമുണ്ട
തച്ചമ്പത്ത് വൈശാഖ് (24) നെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. അഞ്ച് ദിവസം മുമ്പ് വൈശാഖ് പോസിറ്റിവായതിനെതുടർന്ന് ആരോഗ്യവകുപ്പും പോലീസും ഇയാളെ നിരീക്ഷിച്ചു വന്നിരുന്നു. വ്യാഴാഴ്ച പട്രോളിംഗിനിടെ സംശയം തോന്നിയ പോലീസ് സബ് ഇൻസ്പെക്ടർ ടി.കെ. ഉമ്മറും സംഘവും വീട്ടിലെത്തി വൈശാഖിനെ അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. പോലീസിൻ്റെ ചോദ്യങ്ങൾക്ക് വീട്ടുകാരിൽ പലരും പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. മറുപടികളിൽ വൈരുദ്ധ്യമായതോടെ പോലീസ് വൈശാഖിനെ ഫോണിൽ വിളിച്ചപ്പോൾ കോവിഡ് പരിശോധനക്ക് പോയതാണന്ന് കള്ളം പറഞ്ഞു. ഭാര്യ കൂടെയില്ലെന്നുമാണ് പോലീസിനോട് പറഞ്ഞത്. ഉടൻ പോലീസ് നടത്തിയ തിരച്ചിലിൽ സ്വിഫ്റ്റ് കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വൈശാഖിനെ കൈയ്യോടെ പിടികൂടി. അത്യാവശ്യ വാഹനങ്ങൾ ഓടികൊണ്ടിരുന്ന പൊതു നിരത്തിലൂടെയായിരുന്നു ഡ്രൈവിംഗ് പരിശീലനം. ലോക്ക് ഡൗൺ ലംഘിച്ചതുൾപ്പടെ അഞ്ച് വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ കേസ് മാത്രം പോരെന്നും സാമൂഹ്യ ദ്രോഹികളായ ഇവരെ തുറങ്കിലടക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *